
മലയാളിയായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ, കന്നഡ സിനിമയിലെ മുൻനിര നായകനായ യാഷ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ടോക്‌സിക്'. നയൻതാര, കിയാരാ അദ്ധ്വാനി, ഹുമ ഖുറേഷി, രുക്മണി വസന്ത് തുടങ്ങി വമ്പൻ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ ചില രംഗങ്ങളിൽ യാഷിന് തൃപ്തിയില്ലെന്നും, അതിനാൽ ആ രംഗങ്ങൾ വീണ്ടും ചിത്രീകരിക്കാൻ പോകുകയാണെന്നും, ഇതിനായി നിർമ്മാതാവിന് 40 കോടിയോളം രൂപ അധികമായി ചിലവാകുമെന്നുമുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ പുറത്തുവന്ന് വൈറലായത്. എന്നാൽ ഇപ്പോഴത്തെ വിവരം അനുസരിച്ച് 'ടോക്സിക്' സിനിമക്കായി റീഷൂട്ടുകളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്തകൾ തെറ്റാണ് എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണത്രെ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നതും. അതിനാൽ ആരാധകർ ചിത്രത്തിൻ്റെ അടുത്ത ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!










